
കൊയിലാണ്ടിയിൽ 65 ലക്ഷത്തിൻ്റെ കൃഷിനാശം
- ജില്ലയിൽ 17 കോടിയുടെ കൃഷിനശിച്ചു
കോഴിക്കോട് : കാലവർഷം കനത്തതോടെ ജില്ലയിലെ വിവിധയിടങ്ങളിലായി കാർഷി കമേഖലയിൽ വൻനാശനഷ്ടം. ജൂലായിൽമാത്രം 17 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് വിവിധ കൃഷി അസി. ഡയറക്ടർമാരുടെ ഓഫീസ് കൈമാറിയ പ്രാഥമികകണക്ക്. കൊയിലാണ്ടിയിൽ മാത്രം 65.44 ലക്ഷം രൂപയുടെ നാശം ഉണ്ടെന്നാണ് കണക്ക്.
ജില്ലയിൽ കൂടുതൽ കൃഷിനാശം സംഭവിച്ചത് തൊടന്നൂരിലാണ്.
8462-ഓളം കൃഷിക്കാർക്ക് നഷ്ടമുണ്ടായി. 1394.2 ഹെക്ടർ കൃഷിഭൂമിയിലാണ് കാറ്റും മഴയും നാശം വിതച്ചത്. കുലച്ചതും കുലയ്ക്കാത്തതുമായ തെങ്ങ്, കവുങ്ങ്, റബ്ബർ, ഗ്രാമ്പു, ജാതി, കുരുമുളക്, മരച്ചീനി, ഇഞ്ചി, നെല്ല് എന്നിവയാണ് കൂടുതലായും നശിച്ചത്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടുതുടങ്ങിയതോടെ കർഷകർ ആശങ്കയിലാണ്.
CATEGORIES News