
കൊയിലാണ്ടിയുടെ സ്വപ്നപദ്ധതി; ഓഫീസ്കം ഷോപ്പിംഗ്കോംപ്ലക്സ് നിർമാണം അന്തിമഘട്ടത്തിൽ
- 63,000 സ്ക്വയർ ഫീറ്റിൽ ആറ് നിലകളായാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിട ത്തിന്റെ നിർമ്മാണം അവസാന മിനുക്കുപണിയിലേക്ക്.കൊയിലാണ്ടി നഗരത്തെ ആധുനിക വൽക്കരിക്കുന്ന തരത്തിലുള്ള സജീകരണങ്ങളോട് കൂടിയാണ് കെട്ടിടസമുച്ചയം പണിയുന്നത്. 21 കോടി രൂപ ചെലവിൽ 63,000 സ്ക്വയർ ഫീറ്റിൽ ആറ് നിലകളായാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. കോഴിക്കോട് എൻ.ഐ. ടിയാണ് കെട്ടിടത്തിന്റെ ആർക്കി ടെക്ച്ചർ ഡിസൈൻ ചെയത് പ്രവൃത്തി മോണിറ്റർ ചെയ്യുന്നത്. മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാൺ കൺസ്ട്രക്ഷനാണ് നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തത്.

കെട്ടിടത്തിൽ ഷോ പ്പിംഗ് മാൾ, ജ്വല്ലറികൾ, ഹൈപ്പർ മാർക്കറ്റ് ബ്രാൻഡഡ് ഫാഷൻ ഷോപ്പുകൾ, കോൺഫറൻസ് ഹാ ൾ, മൾട്ടി പ്ലക്സ‌് തിയ്യേ റ്റർ, ഫുഡ് കോർട്ട്, കടലിലേക്ക് കാഴ്ചയുള്ള സീ വ്യൂ റൂഫ് ടോപ്പ് ചിൽഡ്രൻ ഫൺ ഏരിയ എന്നിവയ്ക്ക് ആ വശ്യമായ സ്ഥല സൗക ര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ നൂറു കാറുകൾക്കും 300 ബൈക്കുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ ഉദ്ഘാട നം സെപ്തംബർ മാസത്തി ൽ നടത്തുമെന്ന് നഗരസഭ ഉദ്ദേശിക്കുന്നതെന്ന് ചെയ ർപേഴ്സൺ സുധകിഴക്കെ പ്പാട്ടും വൈസ്ചെയർമാൻ അഡ്വ കെ: സത്യനും പറയുന്നു.