
കൊയിലാണ്ടിയെ ആവേശത്തിലാഴ്ത്തി ജില്ലാ കലോത്സവം
- അത്യന്തം വാശിയേറിയ മത്സരമാണ് ഓരോ സബ്ജില്ലയും കാഴ്ചവയ്ക്കുന്നത്.

കൊയിലാണ്ടി:64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിര കൊയിലാണ്ടിയുടെ തീരത്തെ ആവേശത്തിലാറാടിക്കുമ്പോൾ 22 സ്റ്റേജുകളിലും മത്സരം പുരോഗമിക്കുന്നു. നവംബർ 24,25,26, 27,28 തീയതികളിലായി നടക്കുന്ന കലോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വേദി 17 ഖേദയിൽ യു പി വിഭാഗം നാടോടി നൃത്തം മത്സരവുംനടക്കുന്നു.

വേദി 1 മഹാത്മയിൽ കേരള തനിമയെ വിളിച്ചോതുന്ന തിരുവാതിര കളിയുമായി ഹയർ സെക്കന്ററി വിഭാഗം തിരുവാതിരക്കളിയും, വേദി 7 നവഖാലിയിൽ നാടകവും,

വേദി 2 സബർമതിയിൽ ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗം പരിചമുട്ട് കളിയും നടക്കുന്നു. മറ്റ് വേദികളിലും മത്സരം പുരോഗമിക്കുകയാണ്.അത്യന്തം വാശിയേറിയ മത്സരമാണ് ഓരോ സബ്ജില്ലയും കാഴ്ചവയ്ക്കുന്നത്.
CATEGORIES News
