കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവ സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവ സ്വാഗത സംഘം രൂപീകരിച്ചു

  • സ്വാഗതസംഘ രൂപീകരണയോഗം കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവ സ്വാഗതസംഘ രൂപീകരണയോഗം കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.2024-25 വർഷത്തെ കൊയിലാണ്ടി ഉപജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേള ഒക്ടോബർ 17,18 തിയ്യതികളിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ വെച്ച് നടക്കും. മേളയുടെ വിജയത്തിനായി 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അദ്ധ്യക്ഷത വഹിച്ചു.

എ.ഇ.ഒ എം കെ മഞ്ജു ,കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി.പി ഇബ്രാഹിം കുട്ടി, അസീസ് മാസ്റ്റർ, ഫഖ്റുദ്ദീൻ മാസ്റ്റർ ,പ്രജീഷ് എൻ.ഡി, ശ്രീഷു കെ.കെ ,അഖിൽ, ഹാരിഷ്, അനൂപ, സുഹൈബ, സനിത്.സി,വിജേഷ് ഉപ്പലാക്കൽഎൻ.വി, പ്രബിത് മാസ്റ്റർ, വത്സൻ മാസ്റ്റർ, എൻ ജി ബൽരാജ് തുടങ്ങിയവർ സംസാരിച്ചു.ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ എൻ.വി പ്രദീപ് കുമാർ സ്വാഗതവും ഹെഡ്മാസ്റ്റർ കെ കെ സുധാകരൻ നന്ദിയും പറഞ്ഞു.

ചെയർമാൻ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയർമാൻ
അഡ്വ: കെ സത്യൻ, നിജില പറവക്കൊടി, വി സുചീന്ദ്രൻ, വി പി ഇബ്രാഹിം കുട്ടി
ജനറൽ കൺവീനർപ്രദീപ് കുമാർ എൻ.വി.,
കൺവീനർമാർ ബിജേഷ് ഉപ്പലാക്കൽ, കെ.കെ സുധാകരൻ, എൻ ഡി പ്രജീഷ്
ട്രഷറർ എം.കെ മഞ്ജു എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )