
കൊയിലാണ്ടി നഗരസഭയുടെ ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു
- ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കേരള ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ കൊയിലാണ്ടി നഗരസഭ കൊടക്കാട്ട് മുറിയിൽ സ്നേഹതീരം ജൈവ വൈവിധ്യ പാർക്ക് തുറന്നു. പാർക്കിൽ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജൈവ വൈവിദ്യ ബോർഡ് മെമ്പർ കെ.വി. ഗോവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. കെ.പി. മഞ്ജു, നഗരസഭ സെക്രട്ടറി ഇന്ദു എസ്. ശങ്കരി, കെ. ഷിജു മാസ്റ്റർ, സി. പ്രജില, നിജില പറവക്കൊടി, ഇ.കെ. അജിത്ത് മാസ്റ്റർ, പി. രത്നവല്ലി ടീച്ചർ, ജില്ലാ പ്ലാനിങ് ബോർഡ് മെമ്പർ എ. സുധാകരൻ നഗരസഭാ ജീവനിക്കാരായ സതീഷ്കുമാർ, ശിവപ്രസാദ്, റിഷാദ്, ജമീഷ് മുഹമ്മദ് എന്നിവർ എന്നിവർ സംസാരിച്ചു. പാർക്കിന് പേര് നിദേശിച്ച ആര്യ വണ്ണം കണ്ടിക്ക് നഗരസഭയുടെ ഉപഹാര സമർപ്പണവും നടന്നു.