
കൊയിലാണ്ടി നഗരസഭ കേരളോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു
- ചടങ്ങ് നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്‌തു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവത്തിൻ്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. ചടങ്ങ് നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്‌തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ കെ.സത്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാരായ കെ.എ.ഇന്ദിര ടീച്ചർ, ഇ.കെ. അജിത്ത് മാസ്റ്റർ, പ്രജിലസി. കൗൺസിലർമാരായ എ. അസീസ് വത്സരാജ് കോളോത്ത് രമേശൻ വലിയാട്ടിൽ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
നഗരസഭാ ചെയർ പേഴ്‌സൺ കമ്മറ്റി ചെയർ പേഴ്‌സണായും നഗരസഭ സെക്രട്ടറി ഇന്ദു.എസ് ശങ്കരി കെ.എ.എസ് കൺവീനറായും ജനറൽ കമ്മറ്റി രൂപീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌കമ്മറ്റി ചെയർപേഴ്‌സൺ നിജില പറവക്കൊടി സ്വാഗതവും നഗരസഭാ എച്ച്.ഐ പ്രദീപൻ മരുതേരി നന്ദിയും രേഖപ്പെടുത്തി.
CATEGORIES News
