
കൊയിലാണ്ടി നഗരസഭ ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിലേക്ക് കമ്പ്യൂട്ടറുകൾ കൈമാറി
- ചടങ്ങ് നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്‌തു
കൊയിലാണ്ടി: നഗരസഭ ബഡ്‌സ് റിഹാബിലിറ്റേഷൻ സെൻ്ററിലേയ്ക്ക് കുടുംബശ്രീ അനുവദിച്ച സപ്ലിമെന്ററി ഗ്രാൻഡ് ഫണ്ടിൽ നിന്നും കമ്പ്യൂട്ടറുകൾ നൽകി. കുട്ടികളുടെ സാങ്കേതിക വിജ്ഞാനം പരിപോഷിപ്പിക്കുന്നതിനും തൊഴിൽപരമായ സാധ്യതകൾ കണ്ടെത്തുന്നതിനും രണ്ട് കമ്പ്യൂട്ടറുകളാണ് നൽകിയത്.

ചടങ്ങ് നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്‌തു. അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. രമിത പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർ പി. ജിഷ, സുരേഷ്, ഗിരീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി കെ.ഷിജു സ്വാഗതവും സി.ഡി.എസ്. ചെയർപേഴ്സൺ എം.പി ഇന്ദുലേഖ നന്ദിയും പറഞ്ഞു.
CATEGORIES News
