
കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി ;പ്രതിഭാപരിശീലനത്തിന് തുടക്കം
- പരിശീലന പരിപാടി കൊയിലാണ്ടി ഗവ.വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയുടെ 2024-25 പദ്ധതി പ്രകാരം നഗരസഭയിലെ വിദ്യാലയങ്ങളിലെ യുഎസ്‌എസ് പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർഥികൾക്കുള്ള പരിശീലന പരിപാടി കൊയിലാണ്ടി ഗവ.വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു.

നഗരസഭാ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി അധ്യക്ഷയായി . കൗൺസിലർ വത്സരാജ് കേളോത്ത്, ബിജു ഡി.കെ. സി അരവിന്ദൻ എന്നിവർ ആശംസകൾ നേർന്നു. രമേശൻ വലിയാട്ടിൽ സ്വാഗതവും എ.അസീസ് മാസ്റ്റർ നന്ദി പറഞ്ഞു.
CATEGORIES News