
കൊയിലാണ്ടി നഗരസഭ ഹിയറിങ് എയ്ഡ് വിതരണം നടത്തി
- ഭിന്നശേഷികാർക്ക് ക്യാമ്പ് നടത്തി ഹിയറിങ് എയ്ഡ് ഉപകരണങ്ങൾ വിതരണം ചെയ്തു
കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024-25 ഭിന്നശേഷികാർക്ക് ക്യാമ്പ് നടത്തി ഹിയറിങ് എയ്ഡ് ഉപകരണങ്ങൾ വിതരണം ചെയ്തു.

പരിപാടി നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ റൂഫീല ടി കെ സ്വാഗതവും, ഷെബില കെ പദ്ധതി വിശദീകരണവും നടത്തി വാർഡ് കൗൺസിലർ ബിന്ദു. പി.ബി. നന്ദിയും രേഖപ്പെടുത്തി. പദ്ധതിയിൽ 18 ഗുണഭോക്താകൾക്ക് ഹിയറിങ് എയ്ഡ് വിതരണം നടത്തി.
CATEGORIES News