കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ഓണാഘോഷം 2025 വിവിധ പരിപാടികളോടെ നടന്നു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ഓണാഘോഷം 2025 വിവിധ പരിപാടികളോടെ നടന്നു

  • പരിപാടി കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കൊയിലാണ്ടി പബ്ലിക് ലൈബ്രറി ഓണാഘോഷം 2025 വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു . പരിപാടി കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു.പി. കെ ഭരതൻ അധ്യക്ഷത വഹിച്ചു.
മേഖല സമിതി ചെയർമാൻ എൻ.കെ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

മുചുകുന്ന് ഭാസ്കരൻ, ചേനോത്ത് ഭാസ്കരൻ, ബിജേഷ് ഉപ്പാലക്കൽ, പി.രവീന്ദ്രൻ , ഗൗതം ഋഷി, അഷിൻ , അഭിനന്ദ്, നഫ്‌ല, അപർണ എന്നിവർ സംസാരിച്ചു. സ്നേഹപൂക്കളം, ഓണസദ്യ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )