
കൊയിലാണ്ടി ബസ് സ്റ്റാൻന്റിൽ ബസ്സിനടിയിൽപെട്ട് യാത്രക്കാരന് പരിക്ക്
കൊയിലാണ്ടി: ബസ് സ്റ്റാൻന്റിൽ നിന്ന് ബസ്സിനടിയിൽപെട്ട് ഗുരുതരമായി പരിക്കറ്റ കുറുവാങ്ങാട് ഐ ടി ഐ കൈത വളപ്പിൽ വേണു (62)വിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബസ്സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് നിന്നും ബസ്സ് പിറകോട്ടെടുക്കുന്ന സമയത്ത് അബദ്ധത്തിൽ ബസ്സിനടിയിൽ കുടുങ്ങുകയായിരുന്നെന്നാണ് അറിയാൻ കഴിഞ്ഞത്.
പരിക്കേറ്റയാളെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് ജാക്കി ഉപയോഗിച്ച് ബസ്സ് ഉയർത്തി പുറത്തേക്കെടുക്കുകയായാരുന്നു. ഉടൻ തന്നെ താലൂക്കാശുപത്രിയിൽ എത്തിക്കുകയും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
CATEGORIES News