
കൊയിലാണ്ടി മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്ര അഷ്ടബന്ധ നവീകരണ കലശം ഏപ്രിൽ 21 മുതൽ; ലോഗോ പ്രകാശനം ചെയ്തു
- കൊല്ലം പിഷാരികാവ് മേൽശാന്തി നാരായണൻ മുസത് ലോഗോ പ്രകാശനം നിർവഹിച്ചു
കൊയിലാണ്ടി: മാരാംമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 2026 ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന അഷ്ടബന്ധ നവീകരണ കലശത്തിന്റെ ലോഗോ പ്രകാശനം നടന്നു. കൊല്ലം പിഷാരികാവ് മേൽശാന്തി നാരായണൻ മുസത് ലോഗോ പ്രകാശനം നിർവഹിച്ചു.

ബ്രഹ്മശ്രീ പാലക്കാട്ടില്ലത് ശിവപ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് അഷ്ടബന്ധ നവീകരണ കലശ ചടങ്ങുകൾ നടക്കുന്നത്. മനോജ് എം.സി. സ്വാഗതം പറഞ്ഞ ചടങ്ങിൽ അനിൽകുമാർ കെ.പി. അധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യാതിഥിയായിശ്രീജിത്ത് മാരമ്മുറ്റം നന്ദി പറഞ്ഞു.
CATEGORIES News
