കൊയിലാണ്ടി-മുത്താമ്പി റോഡിൽ ടോൾ പിരിവില്ല, ടോൾ ബൂത്ത് പൊളിച്ചു നീക്കാൻ നടപടിയുമില്ല

കൊയിലാണ്ടി-മുത്താമ്പി റോഡിൽ ടോൾ പിരിവില്ല, ടോൾ ബൂത്ത് പൊളിച്ചു നീക്കാൻ നടപടിയുമില്ല

  • റോഡിന്റെ നടുവിലുള്ള ടോൾ ബൂത്ത്‌ കാരണം വാഹനങ്ങൾക്ക് കടന്നുപോകാൻ ഇവിടെ വലിയ പ്രയാസമാണ്

കൊയിലാണ്ടി : കൊയിലാണ്ടി-മുത്താമ്പി റോഡിലെ മേൽപ്പാലം ടോൾ പിരിവ് നിർത്തിയിട്ട് വർഷങ്ങളായെങ്കിലും ടോൾ ബൂത്ത് പൊളിച്ചു നീക്കാൻ നടപടിയായില്ല. എന്നാൽ ഇതേ മേൽപ്പാലത്തിൽ താമരശ്ശേരി- ബാലുശ്ശേരി സംസ്ഥാനപാതയിലേക്ക് പോകുന്നവർ പണം ഇപ്പോഴും നൽകുന്നുണ്ട്. ഒരേ പാലത്തിൽ ഒരിടത്തുമാത്രം ടോൾ പിരിവും മറ്റൊരിടത്ത് പിരിവ് നിർത്തിയതും എന്തിനാണെന്നാണ് യാത്രക്കാരുടെ ചോദ്യം.

റോഡിന്റെ നടുവിലുള്ള ടോൾ ബൂത്ത്‌ കാരണം ഇരുവശത്തും ആവശ്യത്തിന് വീതിയില്ലാത്തതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ഇവിടെ വലിയ പ്രയാസമാണ്.അതുകൊണ്ടുതന്നെ പലപ്പോഴും ഇവിടെ ഗതാഗതകുരുക്കും ഉണ്ടാകാറുണ്ട് ആർബിഡിസി അധികൃതരാണ് ടോൾ ബൂത്ത് പൊളിച്ചു നീക്കേണ്ടത്. എന്നാൽ ഇതിനുളള നടപടികളൊന്നുമായില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )