
കൊയിലാണ്ടി മുനിസിപ്പൽ തല പ്രവേശനോത്സവം നടന്നു
- പരിപാടി കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്‌തു
കൊയിലാണ്ടി:മുനിസിപ്പൽ തല പ്രവേശനോത്സവം കോതമംഗലം ജി.എൽ.പി സ്കൂളിൽ വെച്ച് നടന്നു. പരിപാടി കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്‌തു.ചടങ്ങിൽ കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ അധ്യക്ഷത വഹിച്ചു .

നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു, നഗരസഭ വികസനകാര്യ സ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ ,നഗരസഭ വാർഡ് കൗൺസിലർ കേളോത്ത് വത്സൻ, പി.ടി.എ പ്രസിഡൻ്റ് എ കെ സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എസ്എംസി ചെയർമാൻ സിറാജ്, പി ടി എ വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ, എം പി ടി എ പ്രസിഡൻ്റ് ദീപ്തി , സ്റ്റാഫ് സെക്രട്ടറി റീന ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും കോതമംഗലം ജി.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.