
കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
- ഡൊണേഷൻ കേരള എംഎംസി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കെഎംഎ ഓഫീസ് പരിസരത്ത് പ്രസിഡണ്ട് കെ.കെ.നിയാസ് പതാക ഉയർത്തി.കെ.പി.രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കൂടാതെ ബ്ലഡ് ഡൊണേഷൻ കേരള എംഎംസി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കൗൺസിലർ വി. പി.എബ്രഹാംകുട്ടി ഉദ്ഘാടനം ചെയ്തു.
കെ.കെ നിയാസ്, കെ.പി രാജേഷ്, ഡോ. അരുൺ, ഡാേ. ആതിര അനൂപ്, പി. ചന്ദ്രൻ, പി.വി. പ്രജീഷ്, മനീഷ് മലബാർ ചീഫ് ഗ്ലോബൽ പാർക്ക്, ബാബു, സുകന്യ, യൂ.അസീസ്, സുനിൽ പ്രകാശ്, പി. പി ഉസ്മാൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പായസം വിതരണം ചെയ്തു.
CATEGORIES News