കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം അടിക്കാടിന് തീപ്പിടിച്ചു

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം അടിക്കാടിന് തീപ്പിടിച്ചു

  • കഴിഞ്ഞ ദിവസം രാത്രി എട്ടരയോടുകൂടിയായിരുന്നു

കൊയിലാണ്ടി:റെയിൽവേ സ്റ്റേഷൻ റോഡിന് അടുത്തു അടിക്കാടിന് തീപ്പിടിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടുകൂടിയായിരുന്നു സംഭവം. കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്‌തു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ്.ബി.കെയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ഇർഷാദ്.ടി.കെ, നിധിപ്രസാദ്.ഇ.എം, അമൽരാജ്, ഷാജു.കെ, ഹോം ഗാർഡ് ഓംപ്രകാശ് എന്നിവർ ചേർന്നാണ് തീ അണച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )