കൊയിലാണ്ടി റോട്ടറി ഭാരവാഹികൾ സ്ഥാനമേറ്റു

കൊയിലാണ്ടി റോട്ടറി ഭാരവാഹികൾ സ്ഥാനമേറ്റു

  • പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ഡോ. രാജേഷ് സുഭാഷ് മുഖ്യാതിഥിയായി

കൊയിലാണ്ടി: കൊയിലാണ്ടി റോട്ടറിയുടെ 29മത് വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കൊയിലാണ്ടി പാർക്ക് റെസിഡൻസിയിൽ വച്ച് നടന്നു.
എ.വി വിനീഷ് രാജ് പ്രസിഡന്റായി ചുമതയേറ്റു. കെ. സുനിൽകുമാർ സെക്രട്ടറിയായും ഡോ: എം. ഭാസ്കരൻ ട്രഷററായും ചുമതലയേറ്റു.കൊയിലാണ്ടിയുടെ കലാസാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള എല്ലാ പരിപാടികളിലും റോട്ടറിയുടെ ഒരു കൈത്താങ്ങ് ഉണ്ടാവും എന്ന് ഭാരവാനികൾ ഉറപ്പു നൽകി.


പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ഡോ. രാജേഷ് സുഭാഷ് മുഖ്യാതിഥിയായി . സോണൽ കോഡിനേറ്റർ അഡ്വ : ബെന്നി ജോസഫ്, അസിസ്റ്റന്റ് ഗവർണർ മേജർ ശിവദാസ്, അരുണ അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി കെ.സുനിൽ കുമാർ നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )