കൊയിലാണ്ടി സബ്ജില്ലാ ക്രിക്കറ്റ് മത്സരം ; ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ചാമ്പ്യന്മാരാർ

കൊയിലാണ്ടി സബ്ജില്ലാ ക്രിക്കറ്റ് മത്സരം ; ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ചാമ്പ്യന്മാരാർ

  • ഫൈനലിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി

കൊയിലാണ്ടി:കൊയിലാണ്ടി സബ്ജില്ലാ ക്രിക്കറ്റ് മത്സരത്തിൽ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ചാമ്പ്യന്മാരായി. ഫൈനലിൽ വാശിയേറിയ മത്സരത്തിനൊടുവിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തിയാണ് ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ചാമ്പ്യന്മാരായത്.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ആറ് ഓവറിൽ 36 റൺസ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി നാല് ഓവറിൽ കളി പൂർത്തീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )