കൊയിലാണ്ടി സഹ:ബാങ്കും കൺസ്യൂമർ ഫെഡും നടത്തുന്ന ഓണച്ചന്ത പെരുവട്ടൂരിൽ

കൊയിലാണ്ടി സഹ:ബാങ്കും കൺസ്യൂമർ ഫെഡും നടത്തുന്ന ഓണച്ചന്ത പെരുവട്ടൂരിൽ

  • വിലക്കയറ്റം ഓണാഘോഷങ്ങൾക്ക് തടസമാകാതിരിക്കാൻ ചന്ത പരമാവധി സാധാരണക്കാരിലേക്കെത്തിക്കുമെന്ന് അഡ്വ. കെ വിജയൻ പറഞ്ഞു

കൊയിലാണ്ടി: കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായി നടത്തുന്ന ഓണചന്ത പെരുവട്ടൂരിൽ ആരംഭിച്ചു.ആദ്യകിറ്റ് കിറ്റ് പ്രദേശത്തെ മുതിർന്ന വ്യക്തി നമ്പ്രത്ത് കുറ്റി കുഞ്ഞിക്കേളപ്പന് നൽകി ബാങ്ക് പ്രസിഡന്റ് അഡ്വ. കെ വിജയൻ ചന്ത ഉദ്ഘാടനം ചെയ്തു.

വിപണിയിലെ വിലക്കയറ്റം ഓണാഘോഷങ്ങൾക്ക് തടസമാകാതിരിക്കാൻ ചന്ത പരമാവധി സാധാരണക്കാരിലേക്കെത്തിക്കുമെന്ന് അഡ്വ. കെ വിജയൻ പറഞ്ഞു. വാർഡ് കൗൺസിലർ ചന്ദ്രിക .ടി അധ്യക്ഷയായി. രജീഷ് വെങ്ങളത്ത് കണ്ടി, ജിഷ പുതിയേടത്ത്, സുധ .സി, പൂതക്കുറ്റി ചന്ദ്രൻ, മുരളി തോറോത്ത്, സി .പി .മോഹനൻ, ജാനറ്റ്, ശൈലജ, ഷംനാസ് .എം. പി എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ലത. കെ.ടി സ്വാഗതം പറഞ്ഞു. രാഹുൽ ഉണ്ണികൃഷ്ണൻ, ഹാഷിം വലിയമങ്ങാട് നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )