കൊയിലാണ്ടി ഹാർബർ എൻജിനിയറിങ് സബ് ഡിവിഷൻ ഓഫീസിന് പുതിയകെട്ടിടം

കൊയിലാണ്ടി ഹാർബർ എൻജിനിയറിങ് സബ് ഡിവിഷൻ ഓഫീസിന് പുതിയകെട്ടിടം

  • .20 കോടി രൂപ ചെലവിലാണ് കെട്ടിടം പണിയുന്നത്.

കൊയിലാണ്ടി : മിനി സിവിൽ സ്റ്റേഷന് സമീപത്തെ ജലസേചനവകുപ്പിന്റെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹാർബർ എൻജിനിയറിങ് സബ് ഡിവിഷൻ ഓഫീസിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കൊയിലാണ്ടി ഹാർബറിന് സമീപം, പഴയ ഫിഷ്‌ലാൻഡിങ് സെന്റർ നിലനിന്ന സ്ഥലത്തിൻ്റെ പിൻവശത്താ ണ് ഇരുനിലക്കെട്ടിടം നിർമിച്ചത്. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പിഎംഎംഎസ്വൈ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 3,500 ചതുരശ്ര അടിയിൽ പുതിയകെട്ടിടം നിർമിച്ചത്.

1.20 കോടി രൂപ ചെലവിലാണ് കെട്ടിടം പണിയുന്നത്. കൊയിലാണ്ടി ഹാർബർ എൻജിനിയറിങ് ഓഫീസിൽ ഒരു അസി. എക്സിക്യുട്ടീവ് എൻജിനിയർ, രണ്ട് അസി. എൻജിനിയർമാർ, രണ്ട് ഓവർസിയർമാർ, ക്ലാർക്കുമാർ തുടങ്ങി 13 ജീവനക്കാരാണ് ഉള്ളത്. ഒരു കോൺഫറൻസ് ഹാൾ ഉൾപ്പെടെ വിപുലമായ ഓഫീസ് സൗകര്യമാണ് ഇവിടെ ഒരുക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല. കൊയിലാണ്ടി ഹാർബർ സബ് ഡിവിഷൻ ഓഫീസ് നിർത്തലാക്കാൻ സർക്കാർതലത്തിൽ നേരത്തേ നീക്കംനടന്നിരുന്നു. ഇതിനിടയിലാണ് പുതിയ കെട്ടിടം നിർമിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )