
കൊല്ലം എൽ.പി.സ്കൂളിൽ അലോപ്പതി- ആയുർവേദ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു
- സ്കൂളിന്റെ 150ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്
കൊയിലാണ്ടി :കൊല്ലം എൽ.പി.സ്കൂൾ 150ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള “ധന്യം ദീപ്തം ” പരിപാടിയുടെ ഭാഗമായി അലോപ്പതി- ആയുർവേദ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. സഹാനി ഹോസ്പിറ്റൽ, എം.എം.സി ഡെൻ്റൽ ടീം, ആയുഷ്യ- പുനർജനി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഡോ.രഹന രാജ് ആരോഗ്യ ബോധവൽക്കരണ ക്ലാസെടുത്തു. ബിനിത. ആർ, സുധീഷ്.എ.പി, ഇ.എസ്. രാജൻ, എൻ.വി വത്സൻ മാസ്റ്റർ, ബാബുരാജ് വി.ടി, അജയകുമാർ. എം,തസ്നിയ ഷെമീർ, സന്ദീപ് ലാൽ, എം.ആതിര ടീച്ചർ എന്നിവർ സംസാരിച്ചു.