
കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി
കൊയിലാണ്ടി : കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിയെ കാണാനില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.കൂട്ടുകാർക്കൊപ്പം വൈകുന്നേരം ചിറയിൽ കുളിക്കാൻ എത്തിയതായിരുന്നു.മലബാർ കോളെജിലെ ഡിഗ്രി വിദ്യാർത്ഥിയെയാണ് കാണാതായത് കുട്ടികളോടൊപ്പം നീന്തുന്നതിനിടയിൽ മുങ്ങി പോവുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയും, തിരച്ചിൽ ആരംഭിച്ചു. കൊയിലാണ്ടി പോലീസും സ്ഥത്തെത്തി നാട്ടുകാരും രംഗത്തുണ്ട്.
CATEGORIES News