
കൊല്ലം ചൈതന്യ റസിഡൻസ് അസോസിയേഷൻ ചികിത്സാ സഹായം കൈമാറി
- എൺപത്തി ഒന്നായിരം രൂപയുടെ ചെക്ക് 44ാം വാർഡ് കൗൺസിലറും അനുരഞ്ജ് ചികിത്സാ സഹായ ജനകീയ കമ്മിറ്റിയുടെ ചെയർ പേഴ്സണുമായ ഷാദിയക്ക് കൈമാറി.
കൊയിലാണ്ടി: കൊല്ലം ചൈതന്യ റസിഡൻസ് അംഗമായ ചോയ്യ്യാട്ടിൽ
അനുരഞ്ജ് ഗുരുതരമായ ശ്വാസകോശ സംബന്ധ രോഗം ബാധിച്ച് ചികിത്സയിലാണ്. വലിയ തോതിലുള്ള സാമ്പത്തിക ബാധ്യത ഉള്ളതിനാൽ നാട്ടുകാർ രൂപീകരിച്ച ചികിത്സ സഹായ കമ്മിറ്റിയിലേക്ക്കൊല്ലം ചൈതന്യ റസി. അസോസിയേഷൻ ചികിത്സാ സഹായാർത്ഥം സമാഹരിച്ച എൺപത്തി ഒന്നായിരം രൂപയുടെ ചെക്ക് 44ാം വാർഡ് കൗൺസിലറും അനുരഞ്ജ് ചികിത്സാ സഹായ ജനകീയ കമ്മിറ്റിയുടെ ചെയർ പേഴ്സണുമായ ഷാദിയക്ക് കൈമാറി.

എൻ.വി. വത്സൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മറ്റി കൺവീനർ വി.വി. സുധാകരൻ, ഉമേഷ് കൊല്ലം, രാധാകുമാർ, അൻസാർ കൊല്ലം,രവീന്ദ്രൻ നായർ മുണ്ടക്കൽ, ബാബു പൂണാട്ടിൽ,ഗിരീഷ് കെശശി കോയച്ചാട്ടിൽ തുടങ്ങിയർ സംസാരിച്ചു.
CATEGORIES News
