
കൊല്ലത്ത് മരിച്ച ആളെ തിരിച്ചറിഞ്ഞു
- മരിച്ചത് കൊല്ലം കുന്നത്ത് സി.കെ.രതീഷ്
കൊയിലാണ്ടി :കൊല്ലം റെയിൽവേ ഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊല്ലം കുന്നത്ത് സി.കെ.രതീഷ്(41) ആണ് മരിച്ചത് . മൂന്നുദിവസമായി രതീഷിനെ കാണാനില്ലായിരുന്നു. വീട്ടുകാർ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിരുന്നു.
ഇന്ന് രാവിലെ റെയിൽവേ ഗേറ്റ് പരിസരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസ്, റെയിൽവേ പൊലീസ്, വടകര റൂറൽ പൊലീസിന് കീഴിലുള്ള ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
CATEGORIES News