
കോഴിക്കോട്ട് അതിതീവ്ര മഴ വരുന്നു
- ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്
- റെഡ് അലർട്ട് പ്രഖ്യാപിച്ചു
കോഴിക്കോട്: ജില്ലയിൽ അതിതീവ്ര മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളിലും തീരദേശത്തെ താഴ്ന്ന സ്ഥലങ്ങളിലും ഉള്ള ആളുകൾ ജാഗ്രത പാലിക്കേണ്ടതാണ്. അതിശക്തമായ മഴ വരുന്നതോടെ വൈദ്യുതി വിതരണവും തടസപ്പെട്ടേയ്ക്കാം.
വെള്ളക്കെട്ടുകളുള്ള ഇടങ്ങളിൽ വാഹന ഗതാഗതം വളരെ ശ്രദ്ധയാേടെ നടത്തണം. രാത്രിയാത്ര കഴിയുന്നതും ഒഴിവാക്കണം. ജലാശയങ്ങളിലെ മീൻ പിടുത്തവും കുളിയും ശ്രദ്ധാപൂർവം നടത്തണം.
CATEGORIES News
