കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് മുതൽ പ്രവർത്തിക്കില്ല

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് മുതൽ പ്രവർത്തിക്കില്ല

  • വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കാനത്തിൽ ജമീല എം എൽ എ റെയിൽവേ ചുമതയലുള്ള മന്ത്രി വി അബ്ദുറഹ്മാന് കത്തയച്ചിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് മുതൽ പ്രവർത്തിക്കില്ല. ഇവിടെ ട്രെയിൻ നിർത്തുകയുമില്ല. ഹാൾട്ട് സ്റ്റേഷനുകളായി പ്രവർത്തിച്ച കണ്ണൂരിലെ ചിറക്കല്‍, കോഴിക്കോട്ടെ വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനുകളാണ് പൂട്ടുന്നത്. ജീവനക്കാരെ മറ്റ് സ്റ്റേഷനുകളിലേയ്ക്ക് മാറ്റി നിയമിക്കും.

ഈ സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തിയിരുന്നത്. ഇന്ന് മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും. കോഴിക്കോട് കൊയിലാണ്ടി- തിക്കോടി സ്റ്റേഷനുകള്‍ക്കിടയിലാണ് വെള്ളറക്കാട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വളരെ അടുത്ത് കിടക്കുന്നതാണ് ചിറക്കല്‍ സ്റ്റേഷന്‍.
ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഇനി മുതല്‍ സമീപ സ്റ്റേഷനുകളായ കണ്ണൂര്‍, തിക്കോടി, കൊയിലാണ്ടി എന്നിവയെ ആശ്രയിക്കണം. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കും പ്രദേശവാസികള്‍ക്കും ഈ തീരുമാനം വലിയ തിരിച്ചടിയാകും. അതേസമയം, വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കാനത്തിൽ ജമീല എം എൽ എ റെയിൽവേ ചുമതയലുള്ള മന്ത്രി വി അബ്ദുറഹ്മാന് കത്തയച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )