
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രി ക്യാമ്പസ് ശുചീകരിച്ചു
- അറോറ ഹാളിൽ നടന്ന ചടങ്ങ് വാർഡ് കൗൺസിലർ എം. മോഹനൻ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രി ക്യാമ്പസ് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
അറോറ ഹാളിൽ നടന്ന ചടങ്ങ് വാർഡ് കൗൺസിലർ എം. മോഹനൻ ഉദ്ഘാടനം ചെയ്തു.
ജെസിബി , ടിപ്പർ ,വുഡ് കട്ടർമാർ അടക്കം 116 വളണ്ടിയർമാരുമായി താലൂക്ക് ദുരന്ത നിവാരണ സേന ടിഡിആർഎഫ് വളണ്ടിയർമാർ പങ്കാളികളായി. സഹായി , സി.എച്ച് സെൻ്റർ ,സേട്ടു സാഹിബ് സെൻ്റർ, കനിവ് , ഹെൽപിംങ്ങ് ഹാൻസ് ,കനിവ് , ഹോം കെയർ , ട്രോമാകെയർ , മെഡിക്കൽ കോളേജ് സ്റ്റാഫ് & സെക്യുരിറ്റി തുടങ്ങി നിരവധി സന്നദ്ധ വളണ്ടിയർമാരാണ് സേവനത്തിന് എത്തിയത്.
റോഡിലേക്ക് തൂങ്ങി നിൽക്കുന്ന കാടുകളും, മരചില്ലകളും പ്ലാസ്റ്റിക് മറ്റ് പാഴ് വസ്തുകളും ശേഖരിച്ച് പുറത്തേക്ക് നീക്കി . പെരുമ്പാമ്പിനെയും അണലിയെയും മണ്ണ് നിക്കുന്നതിനിടെ കണ്ടെത്തി. ടിഡി’ആർ.എഫ് സ്നേക്ക് റസ്ക്യു വളണ്ടിയർമാർ ഇവയെ പിടികൂടി അതികൃതരെ ഏൽപ്പിച്ചു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സജീത് കുമാർ സൂപ്രണ്ട് ഡോ:എം.പി. ശ്രീജയൻ, സർജൻ്റ് താഹിർ പി, ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ബഷീർ,ദിജു എന്നിവർ മാർഗ്ഗനിർദ്ദേശങ്ങളുമായി വളണ്ടിയർമാരുടെ കൂടെ തന്നെയുണ്ടായിരുന്നു.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. സേവന പ്രവർത്തനം കാണാനായി എത്തി വളണ്ടിയർമാർക്ക് പിന്തുണ നൽകി.