കോഴിക്കോട് ബസുകൾ                       കൂട്ടിയിടിച്ച് അപകടം

കോഴിക്കോട് ബസുകൾ കൂട്ടിയിടിച്ച് അപകടം

  • 42 പേർക്ക് പരിക്ക്

കോഴിക്കോട്:മീഞ്ചന്ത മിനി ബൈപ്പാസിൽ മാനാരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം നടന്നു.കുട്ടികൾ അടക്കം 42 പേർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം നടന്നത്.

കോഴിക്കോടേയ്ക്ക് വരുകയായിരുന്നു കെഎസ്ആർടിസി ബസും മലപ്പുറം വേങ്ങരയിലേക്ക് പോവുകയായിരുന്നു “നിനുസ്റ്റാർ” എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )