കോഴിക്കോട്- ബാലുശ്ശേരി റൂട്ടിലെ സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

കോഴിക്കോട്- ബാലുശ്ശേരി റൂട്ടിലെ സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

  • നാളെ സൂചനാ പണിമുടക്ക് നടത്തും

നന്മണ്ട: മാളിക്കടവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്ത ജില്ലാ ഭരണകൂടത്തിനെതിരെ ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഇതുമായി ബന്ധപ്പെട്ട് നാളെ സൂചനാ പണിമുടക്ക് നടത്തും.റോഡിന്റെ ഇരുഭാഗവും ജൽ ജീവൻ മിഷൻ പൈപ്പിന്റെയും ഗ്യാസ് ലൈൻ പൈപ്പിൻ്റെ കുഴികളാണ്. ഇതിനൊപ്പം മഴയും കൂടി പെയ്തതോടെ ശോച്യാവസ്ഥ യിലായ റോഡുതാണ്ടി മാളിക്കടവ് റോഡിലെത്തിയാൽ വലിയവാഹനങ്ങളും കാറുകളും വരുത്തിവെക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം വേണം എന്നാണ് ബസ് തൊഴിലാളികളുടെ ആവശ്യം.


ജൂൺ മൂന്നാം തീയതി ഉടമകൾ സമരം പ്രഖ്യാപിച്ചപ്പോൾ ജില്ലാ ഭരണകൂടവുമായിനടന്ന ചർച്ചയിൽ മാളിക്കടവ് റോഡിലൂടെ വലിയവാഹനങ്ങളോ കാറോ കടത്തിവിടുകയില്ലെന്നും ഡ്യൂട്ടിക്ക് പോലീസിനെ നിയോഗിക്കുമെന്നും കളക്ടർ വ്യക്തമാക്കിയതോടെ പണിമുടക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും ചർച്ചയിലെ കാര്യങ്ങൾ പ്രാവർത്തികമാക്കാത്ത തോടെയാണ് ഉടമകളെ സൂചനാപണിമുടക്കിലേക്കു നയിച്ചത് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )