
കോഴിക്കോട് ബീച്ചിൽ തെരുവ് ഭക്ഷണ കേന്ദ്രം വരുന്നു
- ബീച്ച് ഓപൺ സ്റ്റേജിനും കോർപറേഷൻ ഓഫിസ് കെട്ടിടത്തിന് മുന്നിലെ കടൽത്തീരത്തിനുമിടയിലാണ് പദ്ധതി നടപ്പാക്കുന്നത്
കോഴിക്കോട്: കോർപറേഷന്റെ ആഭി മുഖ്യത്തിൽ ബീച്ചിൽ നിർമിക്കുന്ന തെരുവ് ഭക്ഷണ,വിപണന കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചു. ലൈറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ഒരുക്കു ന്നതിനായുള്ള തറകീറുന്ന പണിയാണ് ആരംഭി ച്ചത്. തുടർന്ന് 90 തെരുവ് കച്ചവടക്കാർക്ക് ബാങ്ക് സഹായത്തോടെ വായ്‌പ നൽകിയാണ് പദ്ധതി നടപ്പാക്കുക.
പദ്ധതി മൂന്ന് മാസത്തിനകം യാഥാർഥ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ. ബീച്ച് ഓപൺ സ്റ്റേജിനും കോർപറേഷൻ ഓഫിസ് കെട്ടിടത്തിന് എതിർവ ശത്തെ കടപ്പുറത്തിനുമിടയിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യം കോർപറേഷൻ വെൻഡിങ്ങ് സോൺ നടപ്പാക്കാൻ തീരുമാനിച്ചിടത്ത് പിന്നീട് ഭ ക്ഷ്യ സുരക്ഷ വകുപ്പിൻ്റെ ഫുഡ് സ്ട്രീറ്റ് പദ്ധതി കൂടി കൂട്ടിച്ചേർത്ത് ഒന്നിച്ച് നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. മാത്തം ചെലവായ 4.06 കോടി രൂപയിൽ, 2.41കോടി ദേശീയ നഗര ഉപജീവന ദൗത്യവും ഒരു കോടി ഭക്ഷ്യ സുരക്ഷ വകുപ്പുമാണ് വഹിക്കുക.