കോഴിക്കോട് മെഡിക്കൽ കോളേജിൽ ലാബ് റിസൽട്ടിന് നീണ്ട കാത്തിരിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ ലാബ് റിസൽട്ടിന് നീണ്ട കാത്തിരിപ്പ്

  • വിഭാഗങ്ങളിൽ നിന്ന് നിർദേശിക്കുന്ന സാംപിളുകളുടെ ഫലം ക്ലിനിക്കൽ ബയോ കെമിസ്ട്രി, പത്തോളജി ലാബുകളിൽ നിന്നു മണിക്കൂറുകൾ കഴിഞ്ഞാണു കിട്ടുന്നത്

കോഴിക്കോട്: കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയ്ക് എത്തുന്ന രോഗികൾ വിവിധ ലാബ് പരിശോധനകളുടെ ഫലത്തിന് അഞ്ചും ആറും മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. മെഡിസിൻ, ഓർത്തോ, സർജറി, കണ്ണ് രോഗം, ഉദരരോഗവിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്ന് നിർദേശിക്കുന്ന സാംപിളുകളുടെ ഫലം ക്ലിനിക്കൽ ബയോ കെമിസ്ട്രി, പത്തോളജി ലാബുകളിൽ നിന്നു മണിക്കൂറുകൾ കഴിഞ്ഞാണു കിട്ടുന്നത്.

3 ദിവസം കഴിഞ്ഞാണ് മൈക്രോബയോളജി ലാബിൽനിന്നു കൾച്ചർ നടത്തുന്ന ഫലം ലഭിക്കുക. ആദ്യം സാംപിളുകൾ സ്വീകരിക്കുന്ന കൗണ്ടറിൽ മണിക്കൂറുകൾ വരിനിന്നശേഷം സമയം രേഖപ്പെടുത്തിയ ടോക്കൺ നൽകും. വീണ്ടും മണിക്കൂറുകൾ കഴിഞ്ഞാണ് ഫലം ലഭിക്കുക അപ്പോയേക്കും ഒപി സമയം കഴിഞ്ഞിട്ടുണ്ടാവും. ആയതിനാൽ തുടർചികിത്സക്കായി അടുത്ത ദിവസത്തെ ഒപിയിലോ അത്യാഹിത വിഭാഗത്തിലോ പോകേണ്ടിവരും.

കൂടാതെ എംസിഎച്ചിലെ ലാബുകളിൽ ടെസ്റ്റുകൾ സൗജന്യമാണ്. അത്യാഹിത വിഭാഗത്തിലെ സാംപിൾ അവിടെ തന്നെയുള്ള എച്ച്‌ഡിഎസ് ലാബിൽ പരിശോധിക്കും, അതിനു പണം കൊടുക്കണം. രാവിലെ 6.30ന് പേരാമ്പ്രയിൽനിന്നു എത്തിയ എഴുപതുകാരന് 11ന് ലഭിച്ചത് 522-ാം നമ്പർ ടോക്കൺ. ഫലം ലഭിച്ചത് 3 മണിക്ക് ആണ്.രാവിലെ 7ന് ഭാര്യയ്ക്ക് ഉദരരോഗവുമായി എത്തിയ കോവൂർ സ്വദേശിക്കു ഡോക്ടർ നിർദേശിച്ച 4 ടെസ്‌റ്റുകൾ നടത്തി ഫലം ലഭിച്ചത് 2 മണിക്ക് ആണ് .

ലാബിന്റെ കൗണ്ടറിനു മുന്നിൽ രോഗികൾ ക്യൂ നിൽക്കുന്ന വരാന്തയിലെ തിരക്കിനിടയിലൂടെയാണ് തൊട്ടടുത്തുള്ള എല്ലുരോഗ വിഭാഗം ഒപിയിലേക്കുള്ള രോഗികളെ സ്ട്രെചറിലും വീൽചെയറിലും കൊണ്ടുപോകുന്നത്.ദിവസം പരിശോധനയ്ക്കായി എത്തുന്ന രോഗികളിൽ ഭൂരിപക്ഷത്തിനും ഏഴും എട്ടും ടെസ്റ്റുകൾ നടത്താനുണ്ടാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )