
കോഴിക്കോട് ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ
- ചെക്ക് പോസ്റ്റിന് സമീപത്ത് സംശയാസ്പദമായി കണ്ട വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്
കോഴിക്കോട്: വടകരയിൽ ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. വടകര അഴിയൂർ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. അഴിയൂർ സ്വദേശികളായ അഭിലാഷ്, നസറുദ്ദിൻ എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. ചെക്ക് പോസ്റ്റിന് സമീപത്ത് സംശയാസ്പദമായി കണ്ട വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇവരിൽ നിന്ന് 3.5 ഗ്രാം മെത്താഫെറ്റമിൻ ആണ് പിടികൂടിയത്.
CATEGORIES News