കോഴിക്കോട് വരെ ട്രെയിൻ നീട്ടണമെന്ന് ആവശ്യപ്പെട്ടു നിവേദനം സമർപ്പിച്ചു

കോഴിക്കോട് വരെ ട്രെയിൻ നീട്ടണമെന്ന് ആവശ്യപ്പെട്ടു നിവേദനം സമർപ്പിച്ചു

  • കോഴിക്കോട് എം.പി. എം കെ രാഘവൻ മുഖാന്തിരം റെയിൽവേ അധികൃതർക്കു നിവേദനം നൽകി

കോഴിക്കോട്: ട്രെയിൻ നമ്പർ 22651/52 (MGR ചെന്നൈ സെൻട്രൽ – പഴനി – പാലക്കാട് ജംഗ്ഷൻ എക്സ്പ്രസ്) കോഴിക്കോട് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. നിലവിൽ രാത്രി 9.40 ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 9.30 ന് പാലക്കാട് എത്തുകയും, വൈകിട്ട് 4.10 വരെ അവിടെ നിർത്തിയിടുകയും ചെയ്യുന്നു. തുടർന്ന് Train No. 22652 ആയി വൈകിട്ട് 4.10 ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ 4.05 ന് ചെന്നൈയിൽ എത്തുന്നു.
പാലക്കാട് സ്റ്റേഷനിൽ ട്രെയിൻ ഏറെ നേരം നിർത്തിയിടുന്ന സാഹചര്യത്തിൽ, ഈ ഇടവേള ഉപയോഗിച്ച് ട്രെയിൻ കോഴിക്കോട് വരെ നീട്ടി സർവീസ് നടത്താൻ സാധിക്കുമെന്നാണ് യാത്രക്കാരുടെ വിലയിരുത്തൽ.

അങ്ങനെ ചെയ്താൽ കോഴിക്കോട് സ്വദേശികൾക്ക് പഴനിക്കും ചെന്നൈക്കും നേരിട്ട് ദിനേന ട്രെയിൻ സൗകര്യം ലഭ്യമാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഈ ആവശ്യവുമായി ബന്ധപ്പെട്ട്, കോഴിക്കോട് എം.പി. എം കെ രാഘവൻ മുഖാന്തിരം റെയിൽവേ അധികൃതർക്കു നിവേദനം നൽകി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ച് ട്രെയിൻ സർവീസ് കോഴിക്കോട് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഈ നിർദേശത്തിന് റെയിൽവേ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും പ്രദേശവാസികളും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )