ക്യൂ നിൽക്കാതെ അപ്പവും അരവണയും വാങ്ങാം : ശബരിമലയിൽ യു.പി.ഐ. വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചു

ക്യൂ നിൽക്കാതെ അപ്പവും അരവണയും വാങ്ങാം : ശബരിമലയിൽ യു.പി.ഐ. വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചു

  • മാളികപ്പുറം ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള അരവണ വെൻഡിംഗ് മെഷീൻ വഴി ഭക്തർക്ക് യു.പി.ഐ പണമിടപാടിലൂടെ ഒരേ സമയം അഞ്ച് ടിൻ അരവണ വരെ നേരിട്ട് കൈപ്പറ്റുവാൻ സാധിക്കും.

ശബരിമല : അയ്യപ്പ ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ശബരിമലയിൽ അപ്പം – അരവണ വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചു. ഇതോടെ ശബരിമലയിലെ പ്രധാനപ്പെട്ട പ്രസാദങ്ങളായ അപ്പവും അരവണയും വാങ്ങുനതിനായി അയ്യപ്പ ഭക്തർക്ക് ഇനി മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ടിവരില്ല. മാളികപ്പുറം ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള അരവണ വെൻഡിംഗ് മെഷീൻ വഴി ഭക്തർക്ക് യു.പി.ഐ.
പണമിടപാടിലൂടെ ഒരേ സമയം അഞ്ച് ടിൻ അരവണ വരെ നേരിട്ട് കൈപ്പറ്റുവാൻ സാധിക്കും.ഇതിനുപുറമേ അന്നദാന മണ്ഡപത്തിലും മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലും പ്രത്യേക കിയോസ്കുകളും സജ്ജമാക്കിയിട്ടുണ്ട്.

ഈ കിയോസ്കു‌കുകൾ വഴി യു.പി.ഐ.
പണമിടപാട് നടത്തി ലഭിക്കുന്ന രസീത്
നിർദിഷ്ട കൗണ്ടറിൽ കാണിച്ചാൽ അപ്പവും അരവണയും വേഗത്തിൽ ലഭ്യമാകും. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ
സഹകരണത്തോടെയാണ് ഈ നൂതന
സംവിധാനം നടപ്പാക്കിയിരിക്കുന്നത്.പ്രസാദ കൗണ്ടറുകൾക്ക് മുന്നിലെ ഭക്തരുടെ തിരക്ക് ഗണ്യമായി കുറയ്ക്കുവാൻ പുതിയ സംവിധാനം സഹായകരമാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്‌ത ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു.
പുതിയ കാലഘട്ടത്തിലെ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ശബരിമലയിലെത്തുന്ന ഭക്തർക്ക് മികച്ച സൗകര്യങ്ങളുംമികച്ച സൗകര്യങ്ങളും തടസ്സരഹിതമായ ദർശനവുമൊരുക്കുവാൻ ബോർഡ് എക്കാലവും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )