
വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫയർ ഓർഗനൈസേഷൻ ഓഫ് കേരള തിക്കോടി പഞ്ചായത്ത് സമ്മേളനം ചേർന്നു
- തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു
തിക്കോടി : വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫയർ ഓർഗനൈസേഷൻ ഓഫ് കേരള തിക്കോടി പഞ്ചായത്ത് സമ്മേളനം സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രവർത്തകസമിതി അംഗം ഹാരിസ് നരിക്കുനിമുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രമേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ – ബ്ലോക്ക് ഭാരവാഹികളായ ഷാജി ക്ലാസിക്, രാജേഷ് കക്കഞ്ചേരി, വിനയൻ കീഴരിയൂർ, പ്രിയേഷ് കെ, ഷാജി തിക്കോടി, സുരേന്ദ്രൻ തിക്കോടി, സുരേന്ദ്രൻ പയ്യോളി, തുടങ്ങിയവർ സംസാരിച്ചു. ഷാജി പാലൂർ സ്വാഗതവും, ബാബു തിക്കോടി നന്ദിയും പറഞ്ഞു. ഭാരവാഹികളായി ബാബു തിക്കോടി പ്രസിഡണ്ട്, സുരേന്ദ്രൻ തിക്കോടി സെക്രട്ടറി, നാരായണൻ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
CATEGORIES News
