
ക്രസന്റ് ഫുട്ബോൾ മേളയിൽ ഡിസൈൻ സോക്കർ കാലിക്കറ്റ് ജേതാക്കൾ
- ജൂനിയർ സിപിഎൽ ടൂർണമെന്റ്റിൽ മെക്സിക്കൻ എഫ്സി വിജയികളായി
നരിക്കുനി: കൊട്ടക്കാവയൽ ക്രസന്റ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 29- ാമത് സീനിയർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്റിൽ ഡിസൈൻ സോക്കർ കാലിക്കറ്റ് ജേതാക്കളായി.ആതിഥേയരായ ക്രസന്റ് കൊട്ടക്കാവയലിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. കെ.കെ.എ. ഖാദർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
ഫുട്ബോൾ മേളയോടനുബന്ധിച്ച് നടന്ന വെറ്ററൻസ് ടൂർണമെന്റിൽ ക്രസന്റ് ബി. ടീം വിജയിച്ചു. സിൻസിയർ കച്ചേരിമുക്ക് രണ്ടാംസ്ഥാനത്തിന് അർഹത നേടി. ജൂനിയർ സിപിഎൽ ടൂർണമെന്റ്റിൽ മെക്സിക്കൻ എഫ്സി വിജയികളായി. ചടങ്ങിൽ എൻഎംഎംഎ സ്, എൽഎസ്എസ്, യുഎസ്എസ് വിജയികൾക്ക് ആരാമ്പ്രം ജിഎംയുപി സ്കൂൾ ഹെഡ്‌മാ സ്റ്റർ എ.പി. ജാഫർ സാദിഖ് അവാർഡ് നൽകി. നസീഫ് കൊടുവള്ളി മുഖ്യാതിഥിയായി രുന്നു. എ.പി. കബീർ അധ്യക്ഷനായി. അസ്ഹർ കൊട്ടക്കാവയൽ, മുജീബ് ആപ്പിൾ എന്നിവർ സംസാരിച്ചു.
CATEGORIES News