ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു

ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു

  • ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധ്യാപകർ പറഞ്ഞു

കൊയിലാണ്ടി: സ്കൂൾ അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം നടക്കുന്ന കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു. ചാെവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധ്യാപകർ പറഞ്ഞു. ശബ്ദത്താേടെയാണ് തറയിൽ വിരിച്ചടെെൽ പൊട്ടിത്തെറിച്ചത്.

പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചു. ഭയപ്പെടേണ്ട കാര്യമില്ലെന്നും ചൂട് കൂടിയതാണ് കാരണമെന്നാണ് പറയുന്നത്. നിർമ്മാണത്തിലെ അപാകമാണാേ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതവരേണ്ടതുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )