കർഷക മൈത്രി; കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കർഷക മൈത്രി; കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കർഷക മൈത്രി കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. ക്ഷീര വികസന വകുപ്പും മുചുകുന്ന് ക്ഷീരോത്പാദക സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിച്ച തീറ്റപ്പുൽ കൃഷി 2024-25 ഗുണഭോക്താക്കൾക്കായാണ് പരിപാടി. പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പന്തലായനി വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ. ജീവാനന്ദൻ ചടങ്ങിൽ അധ്യക്ഷനായി .

പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. രജില, മൂടാടി ഗ്രാമപഞ്ചായത്തംഗം കെ.പി. ലത, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു . മുചുകുന്ന് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് കെ.സദാനന്ദൻ സ്വാഗതവും മുചുകുന്ന് ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി കെ.അനിത നന്ദിയും പറഞ്ഞു. തീറ്റപ്പുൽകൃഷി പഠന ക്ലാസ് പന്തലായനാ ബ്ലോക്ക് ക്ഷീരവികസന ഓഫീസർ പി. സജിത നയിച്ചു.ശാസ്ത്രീയ പശു പരിപാലനം പഠന ക്ലാസ്സ് പന്തലായനി ബ്ലോക്ക് ഡയറിഫാം ഇൻസ്ട്രക്റ്റർ ജിഷ ഒ.കെ നയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )