
ഖാദി ഓണം മേള 2024; സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ്
- ഖാദി ഓണം മേള ആഗസ്റ്റ് 8 മുതൽ സെപ്റ്റംബർ 14 വരെ തുടരും
കൊയിലാണ്ടി : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി ഓണം മേള 2024 ന്റെ നറുക്കെടുപ്പ് മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വക്കറ്റ് കെ.സത്യൻ നിർവഹിച്ചു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായിയാണ് ഓണം മേള 2024 സംഘടിപ്പിക്കുന്നത്.
കൊയിലാണ്ടി ടൗൺ വസ്ത്രാലയത്തിൽ സമ്മാനകൂപ്പണുകളുടെ രണ്ടാമത് ആഴ്ച നറുക്കെടുപ്പ് ഖാദി ബോർഡ് പ്രോജക്ട് ഓഫീസർ ശ്രീമതി ജിഷ.കെയുടെ അധ്യക്ഷതയിൽ നിർവഹിച്ചു. ഖാദി ഓണം മേള ആഗസ്റ്റ് 8 മുതൽ സെപ്റ്റംബർ 14 വരെതുടരും.
CATEGORIES News