
ഖേലോ ഇന്ത്യാ സ്റ്റേറ്റ് റഗ്ബി ചാമ്പ്യൻഷിപ്പ്; ഫസ്റ്റ് റണ്ണറപ്പ് നേടി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പന്തലായനി
- സ്കൂൾ ടീമിന് കൊയിലാണ്ടിയിൽ വമ്പൻ സ്വീകരണം
കൊയിലാണ്ടി : തിരുവനന്തപുരം സായി എൽഎൻസിപിഇയിൽ വെച്ച് നടന്ന ഖേലോ ഇന്ത്യാ സ്റ്റേറ്റ് റഗ്ബി ചാമ്പ്യൻഷിപ്പ് ഫസ്റ്റ് റണ്ണറപ്പ് നേടിയ പന്തലായനി ഹയർ സെക്കണ്ടറി സ്കൂൾ ടീമിന് കൊയിലാണ്ടിയിൽ വമ്പൻ സ്വീകരണം. പരിപാടി
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ,കൗൺസിലർമാരായ ,പ്രജിഷ. പി ,സുമതി എന്നിവർ ചേർന്ന് പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് സി. പി.സഫിയ കുട്ടികൾക്ക് മധുരം നൽകി.

പിടിഎ പ്രസിഡൻ്റ് പി.എം. ബിജു അധ്യക്ഷത വഹിച്ചു. പിഇടി അധ്യാപിക ലത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എംപിട്ടിഎ പ്രസിഡൻ്റ് ജസി ,പിടിഎ വൈസ് പ്രസിഡൻ്റ് പ്രമോദ് രാരോത്ത്, റിയാസ് അബൂബക്കർ തുടങ്ങിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ബാജിത്ത്.സി.വി നന്ദി പറഞ്ഞു. മുപ്പതിനായിരം രൂപ പ്രൈസ് മണിയും മെഡലും സർട്ടിഫിക്കറ്റുകളുമാണ് സമ്മാനമായി ലഭിച്ചത്.
CATEGORIES News