ഗവ.ഐ.ടി.ഐ (എസ് സി ഡി ഡി) കുറുവങ്ങാട് പ്രവേശനം അവസാന തിയതി ജൂലൈ 10

ഗവ.ഐ.ടി.ഐ (എസ് സി ഡി ഡി) കുറുവങ്ങാട് പ്രവേശനം അവസാന തിയതി ജൂലൈ 10

  • കൂടുതൽ വിരങ്ങൾക്ക് 9496218456, 8086937808, 8089618338 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

കുറുവങ്ങാട് :കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുറുവങ്ങാട് ഐ.ടി.ഐ യിൽ NCVT NSQF കോഴ്സുകളായ സർ വ്വേയർ (രണ്ടു വർഷം), പ്ലംബർ (ഒരു വർഷം) എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം. SSLC യാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായപരിധി ഇല്ല. പഠനം തികച്ചും സൗജന്യമാണ്. ആകെയുള്ള സീറ്റുകളിൽ 80% SC വിഭാഗത്തിനും 10% ST വിഭാഗത്തിനും, 10% മറ്റിതര വിഭാഗങ്ങൾക്കും പ്രവേശനം നൽകും. പ്രവേശനം നേടുന്നവർക്ക് ഉച്ച ഭക്ഷണം, പോഷകാഹാര പദ്ധതി നിലവിലുണ്ട്. കൂടാതെ യൂണിഫോം അലവൻസ്, സ്റ്റഡീ ടൂർ അലവൻസ് എന്നിവ ലഭിക്കും.

വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് 100 % പ്ലേയ്സ്മെന്റ് സൗകര്യം, ടൂൾ ക്വിറ്റ് വാങ്ങുന്നതിനുള്ള ധനസഹായം എന്നിവ ലഭിക്കും. കൂടുതൽ വിരങ്ങൾക്ക് 9496218456, 8086937808, 8089618338 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്. https://scdditiadmission.kerala.gov.in എന്ന ലിങ്ക് വഴി ഓൺലൈ അപേക്ഷ സമർപ്പിക്കാം. ഐ.ടി.ഐയിൽ Help Desk സൗകര്യമുണ്ട്. അപേക്ഷാ ഫീസ് ഇല്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )