
ഗാന്ധി ജയന്തി; പ്രശ്നോത്തരി സംഘടിപ്പിച്ചു
- ‘മഹാത്മാ ഗാന്ധിയുടെ ജീവിതവുംദർശനവും’ എന്ന വിഷയത്തിലാണ് പ്രശ്നോത്തരി മത്സരം
ചേമഞ്ചേരി: ചേമഞ്ചേരി – കൊളക്കാട് ദേശസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ചേമഞ്ചരി പഞ്ചായത്തിലെ യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി ‘മഹാത്മാ ഗാന്ധിയുടെ ജീവിതവുംദർശനവും’ എന്ന വിഷയത്തിൽ പ്രശ്നോത്തരി മത്സരം നടത്തി.
തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ദേവാംഗ് ജി.പി, ധ്യാൻ നിവേദ് ടീം ഒന്നാം സ്ഥാനം നേടി. ചേമഞ്ചേരി യുപി സ്കൂളിലെ ഫാദിയ ഫെബിൻ , അബിൻ ഷാ മെഹർ എന്നിവർ രണ്ടാം സ്ഥാനവും ചേമഞ്ചരി കൊളക്കാട് യു.പി. സ്കൂളിലെ ആഷ്മിക എസ്. ആർ, ദക്ഷ വി.കെ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എം.കെ ഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഞ്ജീവ്.പി സമ്മാനദാനം നടത്തി.
CATEGORIES News