ഗുരുദേവ കോളേജിലെ സംഘർഷം; വിദ്യാർത്ഥികളെ മർദിച്ചെന്ന് ആരോപിച്ച് ഇന്ന് എസ്എഫ്ഐ പ്രതിഷേധമാർച്ച്

ഗുരുദേവ കോളേജിലെ സംഘർഷം; വിദ്യാർത്ഥികളെ മർദിച്ചെന്ന് ആരോപിച്ച് ഇന്ന് എസ്എഫ്ഐ പ്രതിഷേധമാർച്ച്

കൊയിലാണ്ടി: കൊല്ലം ഗുരുദേവ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരും പ്രിൻസിപ്പലും തമ്മിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കോളജിലേയ്ക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും .കോളേജിലെ പ്രിൻസിപ്പലിനെയും സ്റ്റാഫ് സെക്രട്ടറിയെയും സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.ഇന്നലെ ഹെൽപ്പ് ഡെസ്ക്ക് സംബന്ധിച്ച് എസ്എഫ്ഐ പ്രവർത്തകരും കോളേജ് പ്രിൻസിപ്പലും തമ്മിലുള്ള വാക്കേറ്റമാണ് സംഘർഷമായത്. ഗുണ്ടകളോട് സംസാരിക്കാൻ താനില്ലെന്നും പറഞ്ഞ് മുഖത്ത് അടിക്കുകയായിരുന്നെന്നും ചെവിയുടെ ഭാഗത്താണ് അടികൊണ്ടതെന്നും ഒരു ചെവി കേൾക്കുന്നില്ലെന്നും മർദനമേറ്റ അഭിനവ് പറയുന്നു.

ഹെല്പ് ഡസ്ക്ന് അനുവാദം ചോദിച്ച് ചില വിദ്യാർഥികൾ തന്നെ സമീപിച്ചെന്നും ഇതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരെ മടക്കി അയച്ചതിന് പിന്നാലെ
പുറത്തുനിന്നുള്ളവരുൾപ്പെടെ ഒരു സംഘം എത്തി തന്നെ ആക്രമിച്ചെന്നാണ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കരൻ പറയുന്നത്.

അതേ സമയം ഇരു വിഭാഗവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.എസ്ഫ്ഐ യുടെ പരാതിയിൽ കോളേജ് പ്രിൻസിപ്പലിനെതിരെയും സ്റ്റാഫ് സെക്രട്ടറി രമേശൻ കെ.പി യ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രിൻസിപ്പിലിന്റെ പരാതിയിൽ 20 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )