
ഗുരുദേവ കോളേജിൽ പോലീസ് സുരക്ഷ
- കോളേജിൽ കയറ്റില്ലെന്ന ഭീഷണി നിലനിൽക്കെയാണ് പോലീസ് സുരക്ഷ ഒരുക്കിയത്

കൊയിലാണ്ടി :കൊല്ലം ഗുരുദേവ കോളേജിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷാസ്ഥയെത്തുടർന്ന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. പോലീസ് സുരക്ഷയിൽ പ്രിൻസിപ്പാൾ ഇന്ന് കോളേജിലെത്തി. പ്രിൻസിപ്പാളിനെ കോളേജിൽ കയറ്റില്ലെന്ന ഭീഷണി നിലനിൽക്കെയാണ് സുരക്ഷ ഒരുക്കിയത്.
അതേ സമയം സംഘർഷം ഉണ്ടായ ദിവസം എസ്എഫ്ഐയുടെ ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്ക് കോളേജ് സസ്പെൻഷൻ നൽകിയിരുന്നു.
CATEGORIES News