
കെ എം കെ വെള്ളയിൽ സ്മരാണാർത്ഥം ഓൾ കേരള മാപ്പിള സംഗീത അക്കാദമി ഏർപ്പെടുത്തിയ പ്രഥമ കർമശ്രേഷ്ഠ അവാർഡ് ഡോ: കെ. എം മുനീറിന് സമർപ്പിച്ചു
കോഴിക്കോട് ടൗൺഹാളിൽ നടന്ന കെ എം കെ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും അവാർഡ് വിതരണവും റവന്യു മന്ത്രി ശ്രീ എ പി അനിൽകുമാർ നിർവഹിച്ചു
കോഴിക്കോട് : മാപ്പിളപ്പാട്ട് ഗായകനനും ഇശലിന്റെ സുൽത്താനുമായിരുന്ന കെ എം കെ വെള്ളയിലിന്റെ സ്മരണാർത്ഥം ഓൾ കേരള മാപ്പിള സംഗീത അക്കാദമി ഏർപ്പെടുത്തിയ പ്രഥമ കർമശ്രേഷ്ഠ അവാർഡ് സാമൂഹ്യ സാംസ്കാരിക കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും മുൻ മന്ത്രിയുമായ ഡോ എം കെ മുനീന് സമർപ്പിച്ചു. കോഴിക്കോട് ടൗൺഹാളിൽ നടന്ന കെ എം കെ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും അവാർഡ് വിതരണവും റവന്യു മന്ത്രി ശ്രീ എ പി അനിൽകുമാർ നിർവഹിച്ചു.സാഹിത്യകാരൻ യു കെ കുമാരൻ ചെയർമാനും ഒ എം കരുവാരക്കുണ്ട്, കാനേഷ് പൂനൂർ ഫൈസൽ എളേറ്റിൽ,സലാം ഫോക്കസ് എന്നിവർ അംഗങ്ങളുമായ ജ്യൂറി കമ്മറ്റിയായിരുന്നു അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഓൾ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന പ്രസിഡന്റ് പി എ ഹംസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെല്ലിയോട്ട് ബഷീർ മാസ്റ്റർ സ്വാഗതം പറഞ്ഞു.അഡ്വ കെ ജയന്ത് എം എൽ എ, അഡ്വ ഫൈസൽബാബു എം എൽ എ, ഡെപ്യൂട്ടി മേയർ ഡോ എസ് ജയശ്രീ,സാഹിത്യകാരൻ ആർ സുരേന്ദ്രൻ (ആർസു ),അഡ്വ പി എം ഹനീഫ്, അഡ്വ പി എം നിയാസ്,ശ്രീ ഫൈസൽ എളേറ്റിൽ, ശ്രീ കാനേഷ് പൂനൂർ,ശ്രീ സഫറി വെള്ളയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
