ചങ്ങാത്തം – മെഗാ സംഗമം

ചങ്ങാത്തം – മെഗാ സംഗമം

  • പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് മധുലാൽ കൊയിലാണ്ടി ഉദ്ഘാടനം നിർവഹിച്ചു

പൂക്കാട്:കൊയിലാണ്ടി ഗവൺമെൻറ് കോളേജ് 1991_93 പ്രീ ഡിഗ്രീ ബാച്ച് കൂട്ടായ്മയുടെ വാർഷിക സംഗമം പൂക്കാട് എഫ്എഫ് ഹാളിൽ വച്ച് നടന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുരേഷ് മുചുകുന്ന് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് സജി.വി.കെ.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് മധുലാൽ കൊയിലാണ്ടി സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു . വിവിധ മത്സര പരീക്ഷകളിലും മറ്റു വിഭാഗങ്ങളിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയവരെ അനുമോദിച്ചു. റജിന ബാലകൃഷ്ണൻ, സന്തോഷ് നരിക്കിലാട്ട്, അശ്വിനി ദേവ്, ബിന്ദു . പി കെ, ഷീന പ്രജിത്ത്,സലീം നടുവണ്ണൂർ എന്നിവർ സംസാരിച്ചു. മിനി പ്രദീപ് നന്ദി രേഖപ്പെടുത്തി.

കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി സന്തോഷ് നരിക്കിലാട്ട് (പ്രസിഡൻറ് ) മിനി പ്രദീപ് (സെക്രട്ടറി) ഷീന പ്രജിത്ത് (ട്രഷറർ ) സന്തോഷ് കുമാർ (വൈസ് പ്രസിഡൻറ്) പ്രവീൺകുമാർ . കെ (ജോയൻ്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് കരോക്കെ ഗാനമേളയും മധുലാൽ കൊയിലാണ്ടിയുടെ മിമിക്രി അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )