
ചീര കൃഷിയിൽ വിജയഗാഥയുമായി നാണു
- വിളവെടുക്കാൻ പാകത്തിൽ നാണുവിന്റെ കൃഷിയിടത്തിൽ ചീര റെഡിയാണ്
കൊയിലാണ്ടി: തെങ്ങ് കയറ്റ തൊഴിലാളിയായ നാണുവിന്റെ ഇഷ്ട വിഷയം കൃഷിയാണ്. മുചുകുന്ന് പുളിയഞ്ചേരി സ്വദേശി നാണു സ്വന്തമായി കൃഷിയിടമില്ലാതെ തന്നെ കൃഷിക്കാരനായി മാറിയത് വല്ലാത്തൊരു കഥയാണ്. കൃഷിയിടമില്ലെങ്കിലും വീടിനോടടുത്തും, പുളിയഞ്ചേരി കുളത്തിനു സമീപവും മാണ് വിവിധ തരത്തിലുള്ള കൃഷി ചെയ്ത് വിജയഗാഥ ഒരുക്കുന്നത്.

ചീരയ്ക്ക് പുറമെ, വെണ്ട, വഴുതന, കയ്പ, കുമ്പളം, പയർ മുതലായവയും ഇവിടെ കൃഷി ചെയ്യുന്നു. കൂടാതെ ഭൂമി പാട്ടത്തിനെടുത്ത് കയ്പ്പ്പയും പയറും വാഴയുമൊക്കെ കൃഷി ചെയ്യാറുണ്ട്. ഇപ്പോൾ വിളവെടുക്കാൻ പാകത്തിൽ നാണുവിന്റെ കൃഷിയിടത്തിൽ ചീര റെഡിയാണ്.

45 ദിവസമാണ് ചീരച്ചെടിയുടെ വളർച്ച. മുറിച്ച് കട കളിലെത്തിക്കുന്നതും നാണു തന്നെ. ഒരു ചെടിയിൽ നിന്ന് അഞ്ചുതവണ വിള വെടുക്കാമെന്നാണ് നാണു പറയുന്നു. കുറഞ്ഞ അളവിൽ പാൽ, തൈര് എന്നിവ ചേർത്ത പിണ്ണാക്ക് പശുവിൻ മൂത്രത്തിൽ കുതിർത്ത് ഉണ്ടാക്കുന്ന വളമാണ് ചീരയ്ക്കായി നാണു ഉപയോഗിക്കുന്നത്. പുകയിലക്കഷായവും കാശിത്തുമ്പ യുമൊക്കെ ഉൾപ്പെട്ട ജൈവ കീടനാശിനികളും ഉപയോഗിക്കുന്നുണ്ട്.ചീരത്തണ്ട് കിലോ 15 രൂപ വിലയ്ക്കാണ് നാണു കൊയിലാണ്ടി, കൊല്ലം ഭാഗത്തെ കടകളിലും വീടുകളിൽ വിൽക്കുന്നത്. സർക്കാരിൽ നിന്നും സഹായമൊന്നുമില്ലെ ങ്കിലും കൊയിലാണ്ടി കൃഷിഭവനിലെ ഓഫീസർ വേണ്ട ഉപ ദേശങ്ങൾ നൽകുന്നുണ്ടെന്ന് നാണു പറയുന്നു. സന്നദ്ധ സംഘടനകളും, സ്ഥാപനങ്ങളും നല്ല കർഷകനായി തിരഞ്ഞെടുത്ത് നാണുവിനെ ആദരിച്ചിട്ടുണ്ട്.
