
ചെണ്ടവാദന പഠന ക്ലാസ്സ് ആരംഭിച്ചു
- ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മലബാറിലെ വാദ്യകുലപതി വെളിയണ്ണൂർ സത്യൻ മാരാരുടെ ശിക്ഷണത്തിലാണ് പഠനത്തിന് തുടക്കം കുറിച്ചത്.
കൊയിലാണ്ടി:കൊല്ലം ശ്രീ കൊണ്ടാടും പടി ഭഗവതി ക്ഷേത്രത്തിൽ ചെണ്ടവാദന പഠന ക്ലാസ്സ് ആരംഭിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മലബാറിലെ വാദ്യകുലപതി വെളിയണ്ണൂർ സത്യൻ മാരാരുടെ ശിക്ഷണത്തിലാണ് പഠനത്തിന് തുടക്കം കുറിച്ചത്.

സുബ്രഹ്മണ്യൻ നമ്പൂതിരി സത്യൻമാരാരെ പൊന്നാടയണിയിച്ചു. കുട്ടികൾ ദക്ഷിണ നല്കി അനുഗ്രഹം വാങ്ങി പഠനത്തിന്നു തയ്യാറായി. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ജയപ്രകാശ് ഓട്ടൂർ , വത്സൻ എൻ. വി , ചാത്തുക്കുട്ടി. സി.പി., ബിനീഷ്. എ.കെ, പ്രജീഷ് പൂണാട്ടിൽ, ഷിജേഷ് സി.പി, ബാബു ഓട്ടൂർ, രാഗേഷ് വി.വി., മനോജ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.
CATEGORIES News
