ചെറിയേരി നാരായണൻ നായർ അനുസ്മരണം ജൂലായ് 7ന് അരിക്കുളത്ത്

ചെറിയേരി നാരായണൻ നായർ അനുസ്മരണം ജൂലായ് 7ന് അരിക്കുളത്ത്

  • ടി.പി. രാമകൃഷ്ണൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും

അരിക്കുളം: ചെറിയേരി നാരായണൻ നായർ അനുസ്മരണം’ പ്രിയ മാനസ നീ വാ.. വാ…’ എന്ന പേരിൽ ജൂലായ് 7 ന് ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. അരിക്കുളം എൽപി സ്കൂളിൽ ടി.പി. രാമകൃഷ്ണൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും . ചടങ്ങിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എം.സുഗതൻ മാസ്റ്റർ അദ്ധ്യക്ഷനാവും.

വാർഡ്മെമ്പർമാരായ ശ്യാമള എടപള്ളി, ബിന്ദു പറമ്പടി, ഇന്ദിര.എ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രജില ടി. എം, ശിവദാസ് ചേമഞ്ചേരി, യു. കെ രാഘവൻ മാസ്റ്റർ, കലാമണ്ഡലം പ്രേംകുമാർ, കാവുംവട്ടം വാസുദേവൻ, പുതുക്കുടി ശ്രീധരൻ മാസ്റ്റർ, സി. എം. മനോഹരൻ, പി. ജി രാജീവ്‌ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.5 മണി മുതൽ കലാ സംസ്കാരിക പരിപാടികൾ അരങ്ങേറും . ശ്രീരഞ്ജിനി കലാലയം രംഗപൂജ അവതരിപ്പിക്കും. ശേഷം ചെറിയേരിയുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്ന് നടക്കും.

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ശിഷ്യനും സഹപ്രവർത്തകനുമായിരുന്നു ചെറിയേരി നാരായണൻ നായർ. സ്വജീവിതം കലയ്ക്കും സാഹിത്യത്തിനുമായി സമർപ്പിച്ച ആൾ കൂടിയായിരുന്നു . കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ചെറിയേരി നിരവധി ശിഷ്യന്മാരാൽ സമ്പന്നനുമാണ്. ചെറിയേരി നാരായണൻ നായരുടെ സ്മരണ നിലനിർത്തുവാനും അദ്ദേഹത്തിൻ്റെ ജന്മഗൃഹമായ ചെറിയേരി വീട് കേന്ദ്രീകരിച്ചുകൊണ്ട് കലാസാംസ്കാരിക പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും ഒരു കൂട്ടായ്മ ഒരുക്കാനും സംഘാടകർ ലക്ഷ്യമിടുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )