ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗൻവാടി കെട്ടിടം                       ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

  • എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി:ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ ഉമ്മർ കണ്ടി അംഗനവാടിയുടെ പുതിയ കെട്ടിടം കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 35 ലക്ഷം രൂപ ചെലവഴിച്ചാണ് അംഗനവാടിക്ക് വേണ്ടി രണ്ട് നില കെട്ടിടം പണി പൂർത്തിയാക്കിയത്.
കെട്ടിടത്തിനാവശ്യമായസ്ഥലം കമ്പായത്തിൽ അബ്ദുൾ ഖാദർ എന്നവരുടെ കുടുംബം സൗജന്യമായി വിട്ടു നൽകിയതാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധൃക്ഷയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ. എന്നിവർ ഉഹാര സമർപ്പണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല. എം, ജില്ല പഞ്ചായത്ത് മെമ്പർമാരായ എം. പി. ശിവാനന്ദൻ, സിന്ധു സുരേഷ് ,വാർഡ് മെമ്പർ അബ്ദുള്ള കോയ വലിയാണ്ടി , ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷൻമാരായ സന്ധൃഷിബു, വി. കെ. അബ്ദുൾഹാരിസ്, ബോക്ക് മെമ്പർ എം. പി. മൊയ്തീൻ കോയ, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനിയർ രജീഷ്, ഐസിഡിഎസ് സൂപ്പർവൈസർ രമ്യ. കെ.ആർ എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )